Connect with us

Saudi Arabia

ഹജ്ജ് അനുമതിപത്രമില്ലാത്തവര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ : ഹജ്ജ് ഉംറ മന്ത്രാലയം

വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി

Published

|

Last Updated

മക്ക  | ഹജ്ജ് അനുമതിപത്രമില്ലാത്തവര്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷക്ക് വിധേയമാക്കുമെന്നും ,വിസിറ്റ്, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, മറ്റ് വിസകള്‍ ഉള്ളവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതിയില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ ഹജ്ജിനായി മക്കയില്‍ പ്രവേശിക്കുന്നവര്‍,ഇവരെ സഹായിക്കുന്നവരെയും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കുകയും,നിയമലംഘകരെ കടത്തുന്നതിന് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും,വാഹനങ്ങളില്‍ നിന്നാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഡ്രൈവര്‍-വാഹന ഉടമക്കെതിരെയും നടപടി സ്വീകരിക്കും

ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണനയാണ് നല്‍കിവരുന്നതെന്നും ,വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി