Connect with us

Kerala

ലക്കിടിയില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

അപകടത്തില്‍ സഹയാത്രികന് പരുക്കേറ്റു

Published

|

Last Updated

കല്‍പ്പറ്റ |  വയനാട് ലക്കിടിയില്‍ ചുരം കവാടത്തിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. താമരശ്ശേരി കൂടരഞ്ഞി കൂമ്പാറ സ്വദേശി ഫിറോസ് (41) ആണ് മരിച്ചത്.അപകടത്തില്‍ സഹയാത്രികന് പരുക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം.

ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ യുവാവ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest