Connect with us

International

ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്ന പരിഹാരം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സഊദിയിലെത്തി

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗസ്സാ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം തടയുന്നതിനുള്ള ചര്‍ച്ചകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ബ്ലിങ്കെന്‍ റിയാദിലെത്തിയത്.

Published

|

Last Updated

റിയാദ് |  ഇസ്‌റാഈലുമായുള്ള യുദ്ധം അവസാനിച്ചാല്‍ ഗസ്സയുടെ ഭരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നതിനും,ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സഊദി അറേബ്യയിലെത്തി .

ഗസ്സയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വെടിനിര്‍ത്തലാണെന്നും,യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ തുടരുകയാണെന്നും യുഎസ്-ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മന്ത്രിതല യോഗത്തിന്റെ ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത് കൊണ്ട് ബ്ലിങ്കെന്‍ പറഞ്ഞു,ഫലസ്തീന്‍ -ഇസ്‌റഈല്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗസ്സാ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം തടയുന്നതിനുള്ള ചര്‍ച്ചകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ബ്ലിങ്കെന്‍ റിയാദിലെത്തിയത്.

ഏഴുമാസത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ പതിനായിരങ്ങളാണ് മരിച്ചതെന്നും ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ തുടരുകയാണെന്നും ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കുമായുള്ള ശാശ്വത സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകാന്‍ വാഷിംഗ്ടണ്‍ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു

സഊദി തലസ്ഥാനമായ റിയാദിലെത്തിയ ബ്ലിങ്കനെ സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍,വിവിധ മേഖലകളിലെ സംയുക്ത സഹകണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു .സഊദി സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാന്‍ ,ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിക്കും

 

---- facebook comment plugin here -----

Latest