Connect with us

National

തദ്ദേശ തിരഞ്ഞെടുപ്പ്: വമ്പന്‍ റാലിയുമായി ശിവസേന

ഹിന്ദുത്വ വിഷയങ്ങളും മറ്റ് വിഷയങ്ങളിലും രാഷട്രീയ എതിരാളികളായ ബി ജെ പിയെ നേരിടുമെന്നാണ് സൂചന

Published

|

Last Updated

മുംബൈ| ശനിയാഴ്ച മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നടക്കുന്ന മെഗാ റാലിയെ മഹാരാഷട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറ അഭിസംബോധന ചെയ്യും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രചാരണത്തിന് തുടക്കമിടും.

കൊവിഡിന് ശേഷമുള്ള ശിവസേനയുടെ ആദ്യ മെഗാ റാലിയാണിത്. ഹിന്ദുത്വ വിഷയങ്ങളും മറ്റ് വിഷയങ്ങളിലും രാഷട്രീയ എതിരാളികളായ ബി ജെ പിയെ നേരിടുമെന്നാണ് സൂചന.

മുഖ്യമന്ത്രിയായ ശേഷം ഉദ്ദവ് താക്കറെ നയിക്കുന്ന വലിയ റാലി കൂടിയാണിത്. റാലിക്ക് വന്‍ പങ്കാളിത്തമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച രാത്രി 7.30നാണ് താക്കറെ റാലിയെ അബിസംബോധന ചെയ്യുക. ബി ജെ പിയെ നേരിടുന്ന ശിവസേനക്ക് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് വലിയ പരീക്ഷണമായിരുക്കും.

Latest