Connect with us

യുഎഇയുടെ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ചയാളായിരുന്നു വിട പറഞ്ഞ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ആധുനിക യുഎഇയുടെ ശില്‍പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിപരമാകില്ല. ശൈഖ് ഖലീഫയുടെ ഭരണത്തിന്‍ കീഴില്‍ ത്വരിതഗതിയിലുള്ള വികസനത്തിനാണ് യുഎഇ സാക്ഷ്യം വഹിച്ചത്. പിതാവ് ഷെയ്ഖ് സായിദ് സ്ഥാപിച്ച പാതയില്‍ അതിശീഖ്രം മുന്നേറിയ അദ്ദേഹം രാജ്യത്തിന് പുതിയ ഊടുംപാവും നെയ്തു. 

 

രണ്ട് പതിറ്റാണ്ടിനിടയില്‍ അത്ഭുതകരമായ നേട്ടങ്ങളാണ് യു എ ഇ കൈവരിച്ചത്. മിക്ക വികസന സൂചികകളിലും യുഎഇ ഇന്ന് ഒന്നാം സ്ഥാനത്താണ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ ലോകത്ത് തന്നെ മികച്ചതായി. വിദ്യാഭ്യാസ ഗുണമേന്മയില്‍, നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നതില്‍  മുന്‍ നിരയില്‍. 

വീഡിയോ കാണാം

Latest