Uae
ഇസ്റാഈലിനെ പിന്തുണച്ചതിന് ഷാർജ അതോറിറ്റി ഫ്രാങ്ക്ഫർട്ട് മേളയിൽ നിന്ന് പിന്മാറി
എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഷാർജ | ഷാർജ ബുക്ക് അതോറിറ്റി ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്ന് പിന്മാറി. ഇസ്റാഈലിനെ പിന്തുണച്ച് ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടറുടെ പ്രസ്താവനയും ഫലസ്തീൻ എഴുത്തുകാരി അദ്നിയ ഷിബ്ലിക്കുള്ള അവാർഡ് പിൻവലിച്ചതും കണക്കിലെടുത്താണ് ഷാർജ ബുക്ക് അതോറിറ്റി ഈ വർഷത്തെ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് അവരുടെ പങ്കാളിത്തം പിൻവലിക്കാൻ തീരുമാനിച്ചത്.
ആളുകൾ തമ്മിലുള്ള സംവാദവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിൽ സംസ്കാരത്തിന്റെയും പുസ്തകങ്ങളുടെയും പങ്ക് എടുത്തുകാണിക്കാൻ ഷാർജ ബുക്ക് അതോറിറ്റി ആഹ്വാനം ചെയ്തു.
എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
---- facebook comment plugin here -----



