Connect with us

Kerala

ആത്മനിര്‍വൃതിയേകി ശബ്ബെ ബറാഅഃ ആത്മീയ സംഗമം

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തി

Published

|

Last Updated

മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന ശബ്ബെ ബറാഅഃ ആത്മീയ സംഗമത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തുന്നു

നോളജ് സിറ്റി |  പവിത്രമായ ബറാഅത്ത് രാവില്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടന്ന ശബ്ബെ ബറാഅഃ ആത്മീയ സംഗമം വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയേകി. കഴിഞ്ഞ നാലുദിവസങ്ങളിലായി നടന്ന സിറ്റി നസ്വീഹ പ്രഭാഷണ പരമ്പരയുടെ സമാപനത്തോടനുബന്ധിച്ചാണ് ശബ്ബെ ബറാഅഃ ആത്മീയ മജ്ലിസ് സംഘടിപ്പിച്ചത്.

സൂറത്തുയാസീന്‍ പാരായണം, പ്രത്യേക ദിക്ര്- ദുആ, ഖത്മുല്‍ ബുര്‍ദ, പ്രഭാഷണം തുടങ്ങിയവ നടന്നു.ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തി.

ബറാഅത്ത് രാവിലെ പ്രത്യേക ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം നൂറാനി, സയ്യിദ് ഫസല്‍, സയ്യിദ് ഇസ്ഹാഖ് കൊടുവള്ളി നേതൃത്വം നല്‍കി. അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, മുഹിയദ്ദീന്‍ ബുഖാരി, അലവി സഖാഫി കായലം, ഇബ്റാഹീം സഖാഫി താത്തൂര്‍, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം, എഞ്ചി. മൊയ്തീന്‍ കോയ ഹാജി സംബന്ധിച്ചു.

---- facebook comment plugin here -----

Latest