Connect with us

Kerala

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോക്ക് ഇടക്കാല ജാമ്യം

നാളെ മുതല്‍ അടുത്തമാസം എട്ട് വരെയാണ് പരീക്ഷ എഴുതാന്‍ ജാമ്യം

Published

|

Last Updated

കൊച്ചി | വിദ്യാര്‍ഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റിലായിരുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോക്ക്് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നാളെ മുതല്‍ അടുത്തമാസം എട്ട് വരെയാണ് ജാമ്യം. എറളാകുളം മാഹാരാജാസ് കോളജില്‍ നടക്കുന്ന രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ ആര്‍ഷോ ഇടക്കാല ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരീക്ഷ എഴുതാനായി മാത്രമേ എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്ന് ഹൈക്കോടതി ജാമ്യ ഉത്തരവില്‍ പറഞ്ഞു

2018ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എടുത്ത വധശ്രമക്കേസില്‍ കേസ് ആര്‍ഷോ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അദ്ദേഹം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുരുന്നുവെങ്കിലും പോലീസ് അറസ്റ്റു ചെയ്തിരുന്നില്ല. അര്‍ഷോ ഒളിവിലായിരുന്നു എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇതിനിടെ മലപ്പുറത്ത് നടന്ന് എസ് എഫ് ഐ സമ്മേളനത്തില്‍ അര്‍ഷോ പങ്കെടുത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് 40 ദിവസം മുമ്പ് അര്‍ഷോയെ അറസ്റ്റ് ചെയ്തത്.

 

 

 

Latest