National
പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; മഹാരാഷ്ട്രയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
പിതാവിനെ കഠിനമായി ശിക്ഷിക്കണമെന്ന് പെണ്‍കുട്ടി കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാല്‍ഘര്‍| മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായ് താലൂക്കില്‍ 14 വയസ്സുകാരി തൂങ്ങിമരിച്ചു. പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. മൂന്ന് ദിവസം മുമ്പ് വാലിവിലെ കുടുംബ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. ഇന്നലെയാണ് കുറിപ്പ് കണ്ടെടുത്തത്.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പെണ്‍കുട്ടി എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പില്‍, പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്നു. അമ്മയോട് വിഷയം ഉന്നയിച്ചെങ്കിലും അമ്മയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല എന്നും കുറിപ്പില്‍ പറയുന്നു. പിതാവിനെ കഠിനമായി ശിക്ഷിക്കണമെന്ന് പെണ്‍കുട്ടി കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)