Connect with us

Kerala

ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറു വര്‍ഷം കഠിന തടവ്

മൈലപ്ര കുമ്പഴ വടക്ക് ഇരപ്പച്ചുവട്ടില്‍ മോനായി എന്ന റോയ് ജോര്‍ജ് (48)നെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പോക്‌സോ കേസിലെ പ്രതിക്ക് ആറു വര്‍ഷം കഠിന തടവ്. മൈലപ്ര കുമ്പഴ വടക്ക് ഇരപ്പച്ചുവട്ടില്‍ മോനായി എന്ന റോയ് ജോര്‍ജ് (48)നെയാണ് പത്തനംതിട്ട അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി-ഒന്ന്(സ്പെഷ്യല്‍ പോക്‌സോ കോടതി) ജഡ്ജി എസ് ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്.

2021 മാര്‍ച്ച് അവസാനം പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. പത്തനംതിട്ട എസ് ഐ. റജി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്്സണ്‍ മാത്യൂസ് കോടതിയില്‍ ഹാജരായി. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു.