Kerala
അമിത ലഹരിയില്‍ വാഹനമോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു; നടിയും കൂട്ടാളിയും പിടിയില്‍
2018ല്‍ എംഡിഎംഎ ലഹരി പദാര്‍ഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്
കൊച്ചി | അമിത ലഹരിയില്‍ വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ സിനിമാ, സീരിയല്‍ നടിയും കൂട്ടാളിയും പോലീസ് കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. അശ്വതി ബാബുവിനെ നേരത്തേയും ലഹരി മരുന്ന് കേസില്‍ ്അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ അപകടരമായ ഡ്രൈവിങ് നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് പിടികൂടും മുമ്പ് ഇവരുടെ വാഹനം മറ്റ് പല വാഹനങ്ങളിലും ഇടിച്ചിരുന്നുവെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു
2018ല്‍ എംഡിഎംഎ ലഹരി പദാര്‍ഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്.അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.




