Connect with us

International

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഇന്ന് രാവിലെ ഷാര്‍ജ അല്‍ നബ്ബയിലാണ് അപകടം.

Published

|

Last Updated

ഷാര്‍ജ| ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കാസര്‍കോട് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെ മകള്‍ സഫയാണ് മരിച്ചത്. ഇന്ന് രാവിലെ ഷാര്‍ജ അല്‍ നബ്ബയിലാണ് അപകടം.

മുറിയില്‍ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് മുബാറക് ദുബൈ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനാണ്. മുര്‍ഷിദ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Content Highlights:
A seven-year-old Malayali girl named Safa died after accidentally falling from a third-floor window while playing in Sharjah. She was the daughter of Mubarak Ali from Mogral, Kasaragod. Though rushed to Al Qassimi Hospital, her life could not be saved.

---- facebook comment plugin here -----

Latest