Connect with us

From the print

ആദ്യ സ്വർണം വൈഷ്ണവിന്

ലക്ഷ്യം ഏഷ്യൻ ഗെയിംസ് മെഡൽ

Published

|

Last Updated

കുന്ദമംഗലം (കോഴിക്കോട് ) | സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വർണം സ്വന്തമാക്കി പി വൈഷ്ണവ്. സീനിയർ ആൺകുട്ടികളുടെ 3,000 മീറ്ററിൽ 9.02 മിനുട്ടിൽ ഫിനിഷ് ചെയ്താണ് മലപ്പുറം കല്ലിങ്ങൽപ്പറമ്പ് എം എസ് എം എച്ച് എസ് എസിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാർഥിയായ വൈഷ്ണവ് സ്വർണമണിഞ്ഞത്. 11ാം വയസ്സിൽ പിതാവ് ബാബുവിനൊപ്പം ഓപൺ മാരത്തണിൽ പങ്കെടുത്താണ് വൈഷ്ണവ് കായികരംഗത്തേക്ക് ചുവടുവെച്ചത്. യോഗ പരിശീലകനായ ബാബുവിനൊപ്പം അന്ന് 21 കിലോമീറ്റർ ഓടിയ ഈ മിടുക്കന്റെ കഴിവ് തിരിച്ചറിഞ്ഞത് എം എസ് സ്‌കൂൾ അധികൃതരാണ്. പിന്നീട് പരിശീലനത്തിലൂടെ ഓട്ടത്തിൽ മികവ് തെളിയിച്ചു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുകയെന്നതാണ് സ്വപ്നം.

കായികരംഗത്തിനൊപ്പം യോഗയിലും മികവ് തെളിയിച്ച വൈഷ്ണവ് 2025ൽ നേപ്പാളിലെ പൊഖാറയിൽ നടന്ന യോഗ ഇന്റർനാഷനൽ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിരുന്നു. ഇന്ന് നടക്കുന്ന 1,500 മീറ്ററിലും നാളത്തെ ക്രോസ്സ് കൺട്രി മത്സരത്തിലും വൈഷ്ണവ് മാറ്റുരക്കും. വി എ ഉബൈദുല്ലയുടെ കീഴിലാണ് പരിശീലനം. വൈഷ്ണവിന്റെ സ്വപ്നങ്ങൾക്ക് കരുത്തായി ബാബുവിനൊപ്പം മാതാവ് ബിന്ദുവും സഹോദരൻ വിഷ്ണുവും സ്‌കൂൾ അധികൃതരുമുണ്ട്.

Content Highlights: P Vaishnav of Malappuram MSM HSS won the first gold medal at the Kerala State School Sports Meet in the senior boys 3,000m event. He completed the race in 9.02 minutes. Vaishnav, who began running at age 11 alongside his father, dreams of winning a medal at the Asian Games.

---- facebook comment plugin here -----

Latest