Connect with us

Kerala

കോഴിക്കോട് ഒടുമ്പ്രയില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍

ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ് (42) ആണ് മരിച്ചത്. സംഭവത്തില്‍ തിരുവണ്ണൂര്‍ സ്വദേശിയായ മനേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്രയിലാണ് സംഭവം. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ് (42) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 ഓടെയാണ് കത്തിക്കുത്തുണ്ടായത്. യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ തിരുവണ്ണൂര്‍ സ്വദേശിയായ മനേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ മനേഷിനെ തിരുവച്ചിറ കുളത്തിനു സമീപത്തു വെച്ച് പോലീസ് പിടികൂടുകയായിരുന്നു. മൊബൈല്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്.

കുത്തേറ്റ ബൈഗേഷിനെ നാട്ടുകാര്‍ കാറില്‍ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു.

Content Highlights: A young man was killed in a violent stabbing incident at Odumbra in Kozhikode. The police have launched an investigation following the murder. A suspect believed to be involved in the crime has been taken into custody for questioning.

---- facebook comment plugin here -----

Latest