Kerala
കോഴിക്കോട് ഏഴ് അംഗന്‍വാടി കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും; ചികിത്സ തേടി
ഉച്ചക്ക് വിളമ്പിയ കാരറ്റ് ഉപ്പേരിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട്| ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അംഗനവാടിയില്‍ ഭക്ഷ്യവിഷബാധ. ഏഴ് കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടികള്‍ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉച്ചക്ക് വിളമ്പിയ കാരറ്റ് ഉപ്പേരിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മൊത്തം 22 കുട്ടികളാണ് അംഗനവാടിയിലുള്ളത്.







