Eduline
ശ്രീചിത്രയിൽ ബിരുദാനന്തരബിരുദം; ഡിപ്ലോമ, പിഎച്ച് ഡി പ്രവേശനം
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 2027 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, പിഎച്ച് ഡി (ഫുൾടൈം/പാർട്ട്ടൈം), പി ജി ഡിപ്ലോമ, ഡിപ്ലോമ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തുടങ്ങിയ കോഴ്സുകൾ പഠിക്കാൻ അവസരം. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 2027 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ/പി ജി ഡിപ്ലോമ
ഡിപ്ലോമ (പബ്ലിക് ഹെൽത്ത്): കാലാവധി ഒരു വർഷം, 11 സീറ്റ്. യോഗ്യത: എം ബി ബി എസിന് ശേഷം മൂന്ന് വർഷ സർക്കാർ സർവീസുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 50 കവിയരുത്.
ഡിപ്ലോമ (ഓപറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി): മൂന്ന് സീറ്റ്. കാലാവധി രണ്ട് വർഷം, യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്‌സ്/ബയോമെഡിക്കൽ എൻജിനീയ റിംഗ്/ ഇൻസ്ട്രുമെന്റേഷൻ) അക്കാദമിക് റെക്കോഡുണ്ടായിരിക്കണം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ തത്തുല്യ സ്പെഷ്യാലിറ്റിയിൽ ബിരുദം. ആദ്യ വർഷം 8,580 രൂപയും രണ്ടാം വർഷം 10,490 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.
ഡിപ്ലോമ (അഡ്വാൻസ്‌ഡ് മെഡിക്കൽ ഇമേജിംഗ് ടെക്നോളജി): മൂന്ന് സീറ്റ്, കാലാവധി രണ്ട് വർഷം. റേഡിയോഗ്രാഫിക് അസ്സിസ്റ്റൻസിൽ സർട്ടിഫിക്കറ്റ് (സി ആർ എ)/റേഡിയോളജിക്കൽ ടെക്നോളജിയിൽ രണ്ട് വർഷ ഡിപ്ലോമ/തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ആദ്യ വർഷം 8,580 രൂപയും രണ്ടാം വർഷം 10,490 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.
പി ജി ഡിപ്ലോമ (കാർഡിയാക് ലബോറട്ടറി ടെക്നോളജി): മൂന്ന് സീറ്റ്, കാലാവധി രണ്ട് വർഷം, 50 ശതമാനം മാർക്കോടെ ബി എസ്‌സി (ഫിസിക്സ് മേജർ അനുബന്ധ വിഷയമായി പഠിച്ചിരിക്കണം)/തത്തുല്യ സ്പെഷ്യാലിറ്റിയിൽ ബിരുദം ആണ് യോഗ്യത. ആദ്യ വർഷം 8,580 രൂപയും രണ്ടാം വർഷം 10,490 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.
പി ജി ഡിപ്ലോമ (ന്യൂറോ ടെക്നോളജി): നാല് സീറ്റ്, കാലാവധി രണ്ട് വർഷം, 50 ശതമാനം മാർക്കോടെ ബി എസ്‌സി (ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കൽ സയൻസ്, ബയോടെക്നോളജി, കന്പ്യൂട്ടർ സയൻസ്)/തത്തുല്യ സ്പെഷ്യാലിറ്റിയിൽ ബിരുദമാണ് യോഗ്യത. ആദ്യ വർഷം 8,580 രൂപയും രണ്ടാം വർഷം 10,490 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.
പി ജി ഡിപ്ലോമ (മെഡിക്കൽ റെക്കോഡ്സ് സയൻസ്): രണ്ട് സീറ്റ്, കാലാവധി രണ്ട് വർഷം, 50 ശതമാനം മാർക്കോടെ ബി എസ്‌സി/തത്തുല്യ സ്പെഷ്യാലിറ്റിയിൽ ബിരുദമാണ് യോഗ്യത. ആദ്യ വർഷം 8,580 രൂപയും രണ്ടാം വർഷം 10,490 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.
പി ജി ഡിപ്ലോമ (ക്ലിനിക്കൽ പെർഫ്യൂഷൻ): രണ്ട് സീറ്റ്, കാലാവധി രണ്ട് വർഷം, യോഗ്യത: 50 ശതമാനം മാർക്കോടെ ബി എസ്‌സി (സുവോളജി മെയിൻ/സബ്‌സിഡിയറി വിഷയമായി പഠിച്ചിരിക്കണം)/തത്തുല്യ സ്പെഷ്യാലിറ്റിയിൽ ബിരുദം. ആദ്യ വർഷം 8,580 രൂപയും രണ്ടാം വർഷം 10,490 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.
പി ജി ഡിപ്ലോമ (ട്രാൻസ്ഫ്യൂഷൻ ടെക്നോളജി): മൂന്ന് സീറ്റ്, കാലാവധി രണ്ട് വർഷം, യോഗ്യത: 50 ശതമാനം മാർക്കോടെ ബി എസ്‌സി(ബയോളജിക്കൽ സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ)/തത്തുല്യ സ്പെഷ്യാലിറ്റിയിൽ ബിരുദം. ആദ്യ വർഷം 8,580 രൂപയും രണ്ടാം വർഷം 10,490 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.
അഡ്വാൻസ്‌ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം (ഫിസിയോതെറാപ്പി ഇൻ ന്യൂറോളജിക്കൽ സയൻസസ്, ഫിസിയോതെറാപ്പി ഇൻ കാർഡിയോവാസ്കുലാർ സയൻസസ്): സീറ്റ് രണ്ട്, കാലാവധി ഒരു വർഷം, യോഗ്യത: ഫിസിയോതൊറാപ്പിയിൽ നാല് വർഷ ബിരുദവും (റെഗുലർ) അംഗീകൃത ഇന്റേൺഷിപ്പും. 6,000 രൂപ സ്റ്റൈപെൻഡ് ലഭിക്കും.
പോസ്റ്റ് ബേസിക് ഡിപ്ലോമ (കാർഡിയോ- തൊറാസിക് നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്സിംഗ്): 11 സീറ്റ്, കാലാവധി ഒരു വർഷം, യോഗ്യത: രജിസ്ട്രേഡ് നഴ്സ് (ആർ എൻ & ആർ എം)/തത്തുല്യം. ശാരീരികക്ഷമതയുണ്ടായിരിക്കണം. പ്രായം 35 കവിയരുത്. 11,440 രൂപ സ്റ്റൈപെൻഡ് ലഭിക്കും. രണ്ടാം വർഷം സ്റ്റൈപെൻഡോടെ ക്ലിനിക്കൽ ട്രെയിനിംഗിനും അവസരമുണ്ട്.
പോസ്റ്റ്ഗ്രാജ്വേറ്റ്/പിഎച്ച് ഡി
എം ഡി (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ), മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, മാസ്റ്റർ ഓഫ് ടെക്നോളജി (ബയോമെഡിക്കൽ എൻജിനീയറിംഗ്), പിഎച്ച് ഡി.
പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാം
ഡി എം (കാർഡിയോളജി, പീഡിയാട്രിക് കാർഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിംഗ് ആൻഡ് ഇന്റർവെൻഷനൽ ന്യൂറോ റേഡിയോളജി, കാർഡിയോവാസ്‌കുലാർ ഇമേജിംഗ് ആൻഡ് വാസ്കുലാർ ഇന്റർവെൻഷനൽ റേഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലാർ അനസ്തീസിയ, ന്യൂറോ അനസ്തീസിയ), എം സി എച്ച് കാർഡിയോവാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി, എം സി എച്ച് ന്യൂറോസർജറി- വാസ്‌കുലാർ സർജറി, ഇന്റഗ്രേറ്റഡ് എം ഡി- പിഎച്ച് ഡി, ഡി എം പിഎച്ച് ഡി ആൻഡ് എം സി എച്ച്- പിഎച്ച് ഡി പ്രോഗ്രാം, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (പോസ്റ്റ് ഡി എം/എം സി എച്ച്/ഡി എൻ ബി) പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ് (ട്രാൻസ്ഫ്യൂഷൻ ട്രാൻസ്മിറ്റഡ് ഡിസീസ് ടെസ്റ്റിംഗ്, ഹോസ്പിറ്റൽ ഇൻഫെക്‌ഷൻ കൺട്രോൾ, ന്യൂറോപതോളജി).
മറ്റ് പ്രോഗ്രാമുകൾ
മാസ്റ്റർ ഓഫ് ടെക്നോളജി (ക്ലിനിക്കൽ എൻജിനീയറിംഗ്), പിഎച്ച് ഡി (ബയോമെഡിക്കൽ ഡിവൈസസ് ആൻഡ് ടെക്നോളജി)- മദ്രാസ് ഐ ഐ ടി, വെല്ലൂർ സി എം സി എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം ചെയ്യുന്നത്.
മറ്റ് സെന്ററുകളിൽ നടത്തുന്ന പ്രോഗ്രാമുകൾ
ചെന്നൈ എപ്പിഡെമിയോളജി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്: മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് -എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത് സിസ്റ്റം
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്: മാസ്റ്റർ ഓഫ് സയൻസ് (ബയോഎൻജിനീയറിംഗ്), പിഎച്ച് ഡി (ബയോഎൻജിനീയറിംഗ്/ബയോമെഡിക്കൽ സയൻസസ്/ഹെൽത്ത് സയൻസ്), മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്.
അപേക്ഷ
ശ്രീചിത്രയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. പി ഡി എഫ് (പ്രൊഫഷനൽ ഡിപ്ലോമ/പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്) ഒഴികെയുള്ള കോഴ്‌സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി: ഈ മാസം 30ന് വൈകിട്ട് അഞ്ച് വരെ.
പി ഡി എഫ് കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 25ന് വൈകിട്ട് അഞ്ച് വരെ.
കോഴ്സുകളുടെ യോഗ്യത, കാലയളവ്, ഫീസ്, സീറ്റ് സംവരണം തുടങ്ങിയ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലുള്ള വിജ്ഞാപനം സന്ദർശിക്കുക.
പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാ നത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും www. sctimst.ac.in സന്ദർശിക്കുക.
Content Highlights:
Sree Chitra Tirunal Institute for Medical Sciences and Technology Trivandrum invited applications for various courses starting in January 2027. Programs include Post Doctoral Fellowships, PhD, PG Diploma, and Advanced Certificate courses across medical branches. Eligible candidates can apply online at sctimst.ac.in before the designated deadlines.





