Kerala
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍
എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് അരലക്ഷത്തോളം വില വരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടിച്ചിരുന്നത്.
കൊച്ചി| മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡല്‍ ആണ് പിടിയിലായത്. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് അരലക്ഷത്തോളം വില വരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടിച്ചിരുന്നത്.
കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് മോഷണം ഉണ്ടായത്.ജീന്‍സും ടീഷര്‍ട്ടും ധരിച്ച യുവാവ് വീടിനുള്ളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Content Highlights:
Police arrested Murshidabad native Bishnu Mandal for committing theft at MLA Mathew Kuzhalnadan’s under-construction house in Paingottoor. The accused stole electric wires worth Rs 50,000. Police registered a case following a contractor complaint supported by CCTV footage.




