Kerala
മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു; സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍
വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍ഷന്‍.
തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെതിരെയാണ് നടപടി. വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നും വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു
മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചുവെന്ന കുറ്റത്തില്‍ അധ്യാപകനെതിരെ കേസുമെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനെ പരാമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് 23 ദിവസത്തിനുശേഷം സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. നെടുങ്കണ്ടം സബ് ഡിപ്പോയിലെ ഡ്രൈവര്‍ കല്ലാര്‍ സ്വദേശി എസ് സുനില്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.







