Connect with us

Kerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ബിജെപി കൗണ്‍സിലര്‍ക്ക് ജാമ്യം

മൂന്നാം പ്രതി ശബരി എസ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Published

|

Last Updated

തിരുവനന്തപുരം  \ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന് ജാമ്യം. അതേ സമയം മൂന്നാം പ്രതി ശബരി എസ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമാണ് ഗിരികുമാര്‍. ഇയാളാണ് തീവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

ബൈക്കിലെത്തി തീകൊളുത്തിയ സംഘത്തിലെ രണ്ടാമനാണ് പ്രതി ശബരി.ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന ആശ്രമം കത്തിച്ചെന്ന് ആത്മഹത്യ ചെയ്യും മുന്‍പ് പ്രകാശ് സഹോദരനോട് പറഞ്ഞിരുന്നു. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി ജി ഗിരികുമാറിനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.