National
പ്രഭാത സവാരിക്കിടെ സന്ദീപ് ദേശ്പാണ്ഡെയ്ക്ക് നേരെ ആക്രമണം
ആക്രമണത്തില്‍ അദ്ദേഹത്തിന് ചെറിയ പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുംബൈ| മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് സന്ദീപ് ദേശ്പാണ്ഡെയെ ഇന്ന് രാവിലെ സെന്‍ട്രല്‍ മുംബൈയിലെ ദാദര്‍ ഏരിയയില്‍ പ്രഭാത സവാരിക്കിടെ അജ്ഞാതരായ മൂന്ന് പേര്‍ സ്റ്റമ്പ് കൊണ്ട് ആക്രമിച്ചു. ആക്രമണത്തില്‍ അദ്ദേഹത്തിന് ചെറിയ പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അപകടനില തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ശിവാജി പാര്‍ക്കില്‍ പ്രഭാത നടത്തത്തിനിടെ എംഎന്‍എസ് നേതാവ് ദേശ്പാണ്ഡെയെ മൂന്ന് അജ്ഞാതര്‍ സ്റ്റമ്പ് ഉപയോഗിച്ച് ആക്രമിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
---- facebook comment plugin here -----