Connect with us

Malappuram

സമസ്ത സെന്റിനറി : മലപ്പുറം ഈസ്റ്റ് ജില്ലയില്‍ 619 മഹല്ല് സമ്മേളനങ്ങള്‍ നടത്തും

വാദിസലാം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാഷകര്‍ക്കുള്ള ശില്‍പ്പശാല കേരളമുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.

Published

|

Last Updated

മലപ്പുറം  | സമസ്ത സെന്റിനറി സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറം ഈസ്റ്റ് ജില്ലയില്‍ 619 മഹല്ല് സമ്മേളനങ്ങള്‍ നടത്തും. മഹല്ലുകളിലെ സാമൂഹ്യ ഉണര്‍വും വിദ്യാഭ്യാസ സാംസ്‌കാരിക ഉന്നമനവും ലക്ഷ്യമാക്കി വിവിധ കര്‍മപരിപാടികള്‍ സംഘടിപ്പിക്കും. വാദിസലാം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാഷകര്‍ക്കുള്ള ശില്‍പ്പശാല കേരളമുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സാദിഖ് സഖാഫി പെരിന്താറ്റിരി പരിശീലനത്തിന് നേതൃത്വം നല്‍കി.ചര്‍ച്ചയില്‍ ഇടപെട്ട് ഇ കെ മുഹമ്മദ് കോയ സഖാഫി, എ.പി. ബശീര്‍ ചെല്ലക്കൊടി സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ജമാല്‍ കരുളായി, കെ.കെ.എസ് തങ്ങള്‍ ഫൈസി പെരിന്തല്‍മണ്ണ, ഹംസ സഖാഫി മാമ്പറ്റ പ്രസംഗിച്ചു. 12 സോണുകളില്‍ നിന്നായി തെരഞ്ഞെടുത്ത 86 പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു..

Content Highlights: Ahead of the Samastha Centenary conference, 619 mahallu conferences will be held in Malappuram East district to promote social, educational, and cultural growth. A workshop for speakers was held at Vadisalam Convention Center, chaired by Kerala Muslim Jamaat district president Vadassery Hassan Musliyar.

---- facebook comment plugin here -----

Latest