Connect with us

Kerala

സജി ചെറിയാന്റെ രാജി സ്വാഗതാര്‍ഹം; വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണം: വി ഡി സതീശന്‍

രാജി കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. എം എല്‍ എ സ്ഥാനവും രാജിവെക്കാന്‍ സജി ചെറിയാന്‍ തയാറാകണം.

Published

|

Last Updated

തിരുവനന്തപുരം | സംഘ്പരിവാര്‍ അനുഭാവത്തോട് യോജിക്കുന്ന പ്രസംഗമാണ് സജി ചെറിയാന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, രാജി കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. എം എല്‍ എ സ്ഥാനവും രാജിവെക്കാന്‍ സജി ചെറിയാന്‍ തയാറാകണം. പ്രസംഗത്തിലെ ഭരണഘടനാ വിരുദ്ധ പരാമര്‍ശങ്ങളില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. പ്രസംഗത്തെ സി പി എം തള്ളിപ്പറഞ്ഞിട്ടില്ല. നിലപാട് വ്യക്തമാക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും സതീശന്‍ പറഞ്ഞു.

സജി ചെറിയാനെതിരെ കേസെടുത്ത് നടപടികള്‍ മുന്നോട്ട് നീക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇല്ലെങ്കില്‍ ഞങ്ങള്‍ കേസ് കൊടുക്കും. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. നിര്‍ണായക സംഭവങ്ങളും പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Latest