Connect with us

Kasargod

സഅദിയ്യ ലോ കോളജ് രണ്ടാം ബാച്ച് പ്രവേശനവും ഇന്‍ഡക്ഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു

കല്ലട്ര മാഹിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേളോത്ത് നീലകണ്ഠന്‍ എം എല്‍ എ മുഖ്യാതിഥിയായി

Published

|

Last Updated

സഅദിയ്യ ലോ കോളജ് രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ നിര്‍വഹിക്കുന്നു.

കാസര്‍കോട്‌ | സഅദിയ്യ ലോ കോളജിലെ രണ്ടാം ബാച്ച് വിദ്യാര്‍ഥികളുടെ ക്ലാസ് ഉദ്ഘാടനവും ഇന്‍ഡക്ഷന്‍ പ്രോഗ്രാമും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പരിപാടി കല്ലട്ര മാഹിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേളോത്ത് നീലകണ്ഠന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.

ലോ കോളജ് ഗവേണിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് അധ്യക്ഷത വഹിച്ചു. കാസര്‍കോട് എല്‍ ബി എസ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അബ്ദുല്‍ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. വി വി ഹെമിന്‍, അബ്ദുസ്സലാം ദേളി, ടി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി മുസ്തഫ മാസ്റ്റര്‍, അബ്ബാസ് ഹാജി കുഞ്ചാര്‍, അധ്യാപകരായ അഡ്വ. എന്‍ എം റിസ്വാന, അഡ്വ. അഹമ്മദ് റസൂക്കി, വി ഭവ്യശ്രീ, എം അശ്വനി, ഡോ. കെ സജിന, സ്മിത പ്രഭാകരന്‍, അഡ്വ. നാഷിദ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍ അഡ്വ. പി എ മുഹമ്മദ് സിയാദ് വിഷയാവതരണം നടത്തുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു.

Content Highlights:
Saadiyya Law College organized an induction program to welcome its second batch of law students. The event marked the official commencement of the new academic session for the institution. Key dignitaries, faculty members, and management representatives attended the orientation gathering.

 

Latest