Connect with us

ukrain- russia issue

അടുത്ത ആഴ്ചയോ, വരും ദിവസങ്ങളിലോ റഷ്യ ഉക്രൈനെ ആക്രമിക്കും: ബൈഡന്‍

ആക്രമണ തീരുമാനം പുടിന്‍ എടുത്തുകഴിഞ്ഞു

Published

|

Last Updated

വാഷിംഗ്ടണ്‍ ഡി സി | വരും ദിവസങ്ങളിലോ, അടുത്ത ആഴ്ചയോ റഷ്യ ഉക്രൈനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പുടിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ബൈഡന്‍ പറഞ്ഞു.

മികച്ച നയതന്ത്രത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഇനിയും സമയമുണ്ടെ്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് നയതന്ത്രത്തിന്റെ മാര്‍ഗം സ്വകരിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ അതിര്‍ത്തിയില്‍ ഏകദേശം 149,000 റഷ്യന്‍ സൈനികരുണ്ടെന്നാണ് അമേരിക്കയുടെ വാദം. ആണവ ശേഷിയുള്ള മിസൈലുകള്‍ റഷ്യ പരീക്ഷിക്കുമെന്നുള്ള ആശങ്കയും അമേരിക്കക്കുണ്ട്.

Latest