Connect with us

Alappuzha

ആലപ്പുഴയിൽ സമസ്ത പിന്തുണ യുഡിഎഫിനാണെന്ന വാർത്ത അടിസ്ഥാനരഹിതം: ജില്ലാ നേതാക്കൾ

അത്തരത്തിൽ ഒരു തീരുമാനം സംഘടന കൈക്കൊള്ളുകയോ വാർത്ത നൽകാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും നേതാക്കൾ

Published

|

Last Updated

ആലപ്പുഴ | ലോക്സഭാ തിരഞ്ഞെടുപ്പിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിന്തുണ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്കാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് സംഘടനയുടെ ജില്ലാ നേതാക്കൾ അറിയിച്ചു.

അത്തരത്തിൽ ഒരു തീരുമാനം സംഘടന കൈക്കൊള്ളുകയോ വാർത്ത നൽകാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സമസ്ത ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ത്വാഹാ മുസ്‍‍ലിയാർ, കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് അബ്ദുന്നാസർ തങ്ങൾ, എസ് വൈ എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹുസൈൻ മുസ്‍ലിയാർ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് വി എസ് നിസാമുദ്ദീൻ സഖാഖി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.