Connect with us

Organisation

ആര്‍ എസ് സി സ്‌പോര്‍ട്ടീവ്-23; ദോഹ സോണ്‍ ജേതാക്കള്‍

മത്സര പരിപാടികള്‍ ഖത്വര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും 'കെയര്‍ & ക്യുവര്‍' ഗ്രൂപ്പ് ചെയര്‍മാനുമായ ഇ പി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദോഹ | ഖത്വര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ ഘടകം സംഘടിപ്പിച്ച സ്‌പോര്‍ട്ടീവ്- 23 സമാപിച്ചു. ചൊവ്വാഴ്ച അബൂ ഹമൂര്‍ ഇറാനിയന്‍ സ്‌കൂളില്‍ വച്ച് നടന്ന മത്സര പരിപാടികള്‍ ഖത്വര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും ‘കെയര്‍ & ക്യുവര്‍’ ഗ്രൂപ്പ് ചെയര്‍മാനുമായ ഇ പി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സംരക്ഷണമാണ് പ്രധാനമെന്നും അതാണ് കായിക ദിനത്തിലെ ദേശീയ അവധിയിലൂടെ ഖത്വര്‍ ലോകത്തിന് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥിയായിരുന്നു.

മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഫിറ്റ്‌നസ് ബോധവത്ക്കരണ ക്ലാസിന് ട്രെയിനറും ഫിസിയോതെറാപ്പിസ്റ്റുമായ ടി കെ അനസ് നേതൃത്വം നല്‍കി. അസീസിയ്യ, എയര്‍പോര്‍ട്ട്, ദോഹ, നോര്‍ത്ത് എന്നീ നാലു സോണുകള്‍ തമ്മില്‍ ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ ത്രോ, ഷട്ടില്‍ റണ്‍, റിലേ, റേസിങ് തുടങ്ങിയ ഇനങ്ങളില്‍ നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 74 പോയിന്റുകള്‍ നേടി ടീം ദോഹ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യഥാക്രമം ടീം എയര്‍പോര്‍ട്ട്, ടീം അസീസിയ്യ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ആര്‍ എസ് സി ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, ശംസുദ്ദീന്‍ സഖാഫി തെയ്യാല, ശഫീഖ് കണ്ണപുരം, സുഹൈല്‍ ഉമ്മര്‍, ഹസന്‍ സഖാഫി ആതവനാട്, ബഷീര്‍ നിസാമി, അഫ്‌സല്‍ ഇല്ലത്ത്, ഫിറോസ് ചെമ്പിലോട്, ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ശകീര്‍ ബുഖാരി, ജനറല്‍ സെക്രട്ടറി ഉബൈദ് വയനാട്, എക്‌സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഹാരിസ് പുലശ്ശേരി സ്വാഗതവും സഫീര്‍ പൊടിയാടി നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest