Connect with us

summer camp

ആര്‍ എസ് സി ദുബൈ നോര്‍ത്ത് സോണ്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

മോട്ടിവേഷന്‍, സയന്‍സ്, എ ഐ, സേവ് ഫ്യൂച്ചര്‍, ഗെയ്മുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സെഷനുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ക്യാമ്പ്

Published

|

Last Updated

ദുബൈ | വിദ്യാര്‍ഥികളിലെ സര്‍ഗശേഷി വര്‍ധിപ്പിക്കാനും വേനലവധി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനുമായി ആര്‍ എസ് സി ദുബൈ നോര്‍ത്ത് സോണ്‍ കലാലയം ഹോര്‍ അല്‍ അന്‍സ് ദാറുസ്സലാമില്‍ സമ്മര്‍ ഐസ് സ്റ്റുഡന്റ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു.

മോട്ടിവേഷന്‍, സയന്‍സ്, എ ഐ, സേവ് ഫ്യൂച്ചര്‍, ഗെയ്മുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സെഷനുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ക്യാമ്പ്. അഷ്‌കര്‍ നാക്കോല, ജാഫര്‍ പുല്‍പ്പറ്റ, ഡോ.നൗഫല്‍ അസ്ഹരി, ഉമര്‍ നിസാമി ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് ഷാന്‍ അധ്യക്ഷനായി. ആദില്‍ അബ്ദുല്‍ ഖാദര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അവാദ് അബ്ദുല്‍ഖാദര്‍ സ്വാഗതവും മുഹമ്മദ് സിനാന്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest