Connect with us

driving test

പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍; ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം മൂലം തടസ്സപ്പെട്ടു

പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍ സി ഐ ടി യു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പരിഷ്‌കാരത്തിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധവുമായി ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ രംഗത്തുവന്നു. അടുസ്ഥാന സൗകര്യമൊരുക്കാതെയാണ് പുതിയ രീതി നടപ്പാക്കുന്നതെന്നു സമരക്കാര്‍ ആരോപിച്ചു.

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ടെസ്റ്റ് ബഹിഷ്‌കരിച്ച് കരിദിനം ആചരിക്കുകയാണ്. സി ഐ ടി യു യൂണിയനാണ് പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍. മന്ത്രി ഗണേഷ് കുമാറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സി ഐ ടി യു പറയുന്നു. പ്രതിഷേധം മൂലം എല്ലാ ജില്ലകളിലും ഇന്നത്തെ ഡ്രൈവിങ്ങ് ടെസ്റ്റ് തടസ്സപ്പെട്ടു.

Latest