Kerala
രേവന്ത് റെഡ്ഢി അപമാനിച്ചത് പിണറായിയെ മാത്രമല്ല, കേരള ജനതയെ ഒന്നാകെ: വി ശിവന്‍കുട്ടി
എ ബി വി പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് സംഘ്പരിവാര്‍ മനസ്സുമായി കോണ്‍ഗ്രസ്സിലെത്തിയ രേവന്ത് റെഡ്ഡിയില്‍ നിന്ന് കൂടുതല്‍ മാന്യത പ്രതീക്ഷിക്കുന്നില്ല.
തിരുവനന്തപുരം | അധിക്ഷേപ പരാമര്‍ശം നടത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി അപമാനിച്ചത് പിണറായി വിജയനെ മാത്രമല്ല, കേരള ജനതയെ ഒന്നാകെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയും ഈ നാടിന്റെ പാരമ്പര്യത്തെയുമാണ് റെഡ്ഢി അവഹേളിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളാണ് റെഡ്ഡിക്ക് ഇതിന് വഴി കാണിക്കുന്നത്.
ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അധിക്ഷേപകരമായ ഭാഷയില്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്തയക്കുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇത് ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനവും ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായവുമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
എ ബി വി പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് സംഘ്പരിവാര്‍ മനസ്സുമായി കോണ്‍ഗ്രസ്സിലെത്തിയ രേവന്ത് റെഡ്ഡിയില്‍ നിന്ന് കൂടുതല്‍ മാന്യത പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ മാന്യമായ ഭാഷ അറിയാത്ത ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് ആ പദവിയുടെ അന്തസ്സിനെ തന്നെ ഹനിക്കുന്നതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.






