Connect with us

Kerala

കോഴിക്കോട് സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കുന്നത് വൈകും; വിദഗ്ദ സമിതി റിപോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല

വിദഗ്ദ സമിതി റിപോര്‍ട്ട് ഈ മാസം 8നു നല്‍കുമെന്ന് കെഡിഎഫ്എ അറിയിച്ചിരുന്നുവെങ്കിലും, ആവശ്യമായ പരിശോധനകള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

Published

|

Last Updated

കോഴിക്കോട്| സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങള്‍ക്കായി വിട്ടുനല്‍കിയ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കുന്ന നടപടി വൈകിയേക്കുമെന്ന് സൂചന. മേയര്‍ ആവശ്യപ്പെട്ട വിദഗ്ദ സമിതി റിപോര്‍ട്ട് കെഡിഎഫ്എ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. വിദഗ്ദ സമിതി റിപോര്‍ട്ട് ഈ മാസം 8നു നല്‍കുമെന്ന് കെഡിഎഫ്എ അറിയിച്ചിരുന്നുവെങ്കിലും, ആവശ്യമായ പരിശോധനകള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഈ മാസം 15നകം സ്റ്റേഡിയം പൂര്‍വ്വ സ്ഥിതിയിലാക്കി കോര്‍പറേഷന് കൈമാറേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ അതിന് സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് അധികൃതര്‍ നിയോഗിച്ച എട്ടംഗ സംഘം സ്റ്റേഡിയത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച് ഉണങ്ങിയ പുല്ല് നനച്ച് പച്ചപ്പ് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Latest