Connect with us

Malappuram

നിര്‍ധന രോഗികള്‍ക്കാശ്വാസമേകുന്നത് മാതൃകാപരം: വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ ധനസഹായം വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

മലപ്പുറം \  നിര്‍ധനരായ രോഗികളുടെ ജാതി മത കാര്യങ്ങള്‍ പരിഗണിക്കാതെ സഹായ ധനം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. അമ്പത് കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ ധനസഹായം വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.. ജില്ല സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ കീഴിലുള്ള ഹെല്‍പ്പ് ആന്റ് ക്വാളിറ്റി കെയര്‍ ഫൗണ്ടേഷന്‍ നടത്തി വരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്.

കോട്ടക്കല്‍ ബൈപ്പാസ് റോഡില്‍ സജ്ജമാക്കിയ താജുല്‍ ഉലമ നഗരിയില്‍ നടന്ന പരിപാടിയില്‍ ജില്ല ഉപാധ്യക്ഷന്‍ വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ ടി അബ്ദുറഹ്മാന്‍, സി കെ യു മൗലവി മോങ്ങം, അലവിക്കുട്ടി ഫൈസി എടക്കര, യൂസുഫ് ബാഖവി മാറഞ്ചേരി, താഹിര്‍ സഖാഫി മഞ്ചേരി,സി കെ സക്കീര്‍ അരിമ്പ്ര, സീതിക്കോയ തങ്ങള്‍ പൊന്നാനി, അനസ് അരീക്കോട്, പറവൂര്‍ കുഞ്ഞഹമ്മ സഖാഫി, മുഹമ്മദ് സാദിഖ് തെന്നല മുഹമ്മദലി മുസ്ലിയാര്‍, കുഞ്ഞീതു മുസ്ലിയാര്‍, അസീസ് ഹാജി പുളിക്കല്‍ സുലൈമാന്‍ ഇന്ത്യനൂര്‍ സംബന്ധിച്ചു.

 

Latest