National
ഹരിയാനയിലെ 19കാരന്‍ ഗുണ്ടാതലവനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്
ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട കദ്യാന്‍ ഇപ്പോള്‍ യു.എസിലാണുള്ളത്.
ന്യൂഡല്‍ഹി|ഹരിയാനയിലെ ഗുണ്ടാസംഘത്തിന്റെ നേതാവായ 19വയസ്സുകാരനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ഹരിയാന സ്വദേശിയാണ് യോകേഷ് കദ്യാന്‍ എന്ന പത്തൊമ്പതുകാരന്‍. കദ്യാനെതിരെ കൊലപാതകശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കും ആയുധം കൈവശം വെച്ചതിനുമാണ് കേസ്.
ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട കദ്യാന്‍ ഇപ്പോള്‍ യു.എസിലാണുള്ളത്. നിരവധി ഗുണ്ടാസംഘത്തലവന്‍മാര്‍ വ്യാജപാസ്‌പോര്‍ട്ടില്‍ ഇന്ത്യ വിട്ടതായി എന്‍.ഐ.എയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കദ്യാനും യു.എസിലേക്ക് പോയതെന്നാണ് സൂചന.







