Connect with us

Education

സഅദിയ്യ ദഅ്‌വ കോളജില്‍ റാങ്ക് തിളക്കം

Published

|

Last Updated

ദേളി | സഅദിയ്യ ശരീഅത്ത് കോളജ് മുതവ്വല്‍ വിഭാഗം പരീക്ഷയില്‍ ആദ്യ എട്ടില്‍ ഏഴ് റാങ്കുകളും നേടി സഅദിയ്യ ദഅ്‌വ കോളജ് വിദ്യാര്‍ഥികള്‍ അപൂര്‍വ നേട്ടം കരസ്ഥമാക്കി. അജ്മല്‍ സഅദി കുമ്പള, ഉനൈസ് സഅദി കര്‍ണൂര്‍, മുസ്അബ് സഅദി കൊല്ലാട, ജുറൈജ് സഅദി കന്യാന എന്നിവര്‍ യഥാക്രമം ആദ്യ നാല് റാങ്കുകള്‍ക്ക് അര്‍ഹരായി. ഹസീബ് സഅദി ബാവിക്കര, നൗഫല്‍ സഅദി ദേലമ്പാടി, സിനാന്‍ സഅദി ശിറിയ എന്നിവരാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങള്‍ നേടിയത്.

130 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ മാനേജ്‌മെന്റും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.

 

---- facebook comment plugin here -----

Latest