Connect with us

National

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്റേത്; സ്ഥാനാര്‍ത്ഥി ആരെന്ന് പാര്‍ട്ടി തീരുമാനിക്കും

ജോസ് കെ മാണി തന്നെ മല്‍സരിക്കാനാണ് സാധ്യത.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന്റേതാണ് ഒഴിവ് വന്ന രാജ്യസഭാ സീറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം ജോസ് കെ മാണി മത്സരിക്കില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് ടോം നേരത്തെ പറഞ്ഞിരുന്നത്. സ്റ്റീഫന്‍ ജോര്‍ജിന്റെ പേരും പരിഗണനയില്‍ ഉണ്ട്. മുതിര്‍ന്ന നേതാവ് മല്‍സരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. അങ്ങനെ എങ്കില്‍ ജോസ് കെ മാണി തന്നെ മല്‍സരിക്കാനാണ് സാധ്യത.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. 2024 വരെയാണ് സീറ്റിന്റെ കാലാവധി. വോട്ടെണ്ണലും അതേദിവസം 29ന് നടക്കും. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. നാമനിര്‍ദേശ പത്രികാ സമര്‍പണം 16നാണ്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ മാണി രാജിവെച്ചത്.

Latest