Connect with us

ias reshuffling

രാജന്‍ ഖൊബ്രഗഡെയെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു

എ പി എം മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണചുമതല

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ഇ ബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെയെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണചുമതലയില്‍ നിയമിച്ചു.

ബിജു പ്രഭാകറാണ് കെ എസ് ഇ ബിയുടെ പുതിയ ചെയര്‍മാന്‍. തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകിക്ക് നോര്‍ക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കി.

 

 

Latest