Connect with us

Kerala

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; വ്യാപക നാശനഷ്ടം

ആലപ്പുഴയില്‍ മഴയ്ക്കിടെ തട്ടുകട മറിഞ്ഞ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യ (18)യാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ കനത്തതോടെ നാശനഷ്ടങ്ങളും വര്‍ധിക്കുന്നു. ആലപ്പുഴയില്‍ മഴയ്ക്കിടെ തട്ടുകട മറിഞ്ഞ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യ (18)യാണ് മരിച്ചത്. കടയ്ക്കരികില്‍ നില്‍ക്കുകയായിരുന്ന നിത്യയുടെ ദേഹത്തേക്ക് തട്ടുകട മറിഞ്ഞുവീഴുകയായിരുന്നു.

കൊട്ടിയൂരില്‍ വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് ഗൃഹനാഥനു പരുക്കേറ്റു. തൃശൂരിലും കാസര്‍കോട്ടും ആലുവയിലും കോഴിക്കോട്ടും റെയില്‍വേ ട്രാക്കുകളിലേക്ക് മരം വീണു. കോഴിക്കോട് അരീക്കാട്ട് ചില വീടുകളുടെ മേല്‍ക്കൂര കാറ്റത്ത് പറന്നുപോയി. ഇവയില്‍ ഒന്ന് റെയില്‍വേ ട്രാക്കില്‍ പതിച്ചു.

പാലക്കാട് കൊപ്പത്തും നെയ്യാറ്റിന്‍കരയിലും വീടുകള്‍ തകര്‍ന്നു. കോഴിക്കോട്ട് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. വയനാട്ടില്‍ അഞ്ചു ക്യാമ്പുകളിലായി 104 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Latest