Connect with us

Kerala

മഴ ഇന്നും കനത്ത് പെയ്യും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കനത്ത മഴയുണ്ടാവുക.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കനത്ത മഴയുണ്ടാവുക.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായും കേന്ദ്രം പറയുന്നു. ഈ സാഹചര്യത്തില്‍ അഞ്ച് ദിവസം കൂടി മഴ തുടരും.

 

Latest