Connect with us

Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിന് പുറമേ മധ്യ കര്‍ണാടകക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതാണ് മഴ തുടരാന്‍ കാരണം.

ആഗസ്റ്റ് 7 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ആഗസ്റ്റ് 6 മുതല്‍ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

 

Latest