Connect with us

National

തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ്; കര്‍ണാടകയില്‍ നിന്ന് 7.60 കോടി രൂപയുടെ വസ്തുക്കള്‍ പിടികൂടി

ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ്‌ 5.60 കോടി രൂപ, മൂന്ന് കിലോ സ്വര്‍ണം, 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബാറുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തത്‌.

Published

|

Last Updated

ബെംഗളുരു|ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ ബെല്ലാരിയില്‍ നടത്തിയ റെയ്ഡില്‍ 5.60 കോടി രൂപ, മൂന്ന് കിലോ സ്വര്‍ണം, 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബാറുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നിന്നാണ് മൊത്തം 7.60 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടെടുത്തതെന്ന് കര്‍ണാടക പോലീസ് പറഞ്ഞു.

നരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഹവാല ബന്ധം സംശയിക്കുന്നതിനാല്‍ കര്‍ണാടക പോലീസ് ആക്ടിലെ സെക്ഷന്‍ 98 പ്രകാരം കേസെടുത്തതായും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.