Connect with us

knowledge city

മീഡിയ ശില്‍പശാല സംഘടിപ്പിച്ചു

വാര്‍ത്തയെഴുത്ത്, കണ്ടന്റ് റൈറ്റിംഗ്, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, പബ്ലിക് റിലേഷന്‍ ടെക്നിക്സ് തുടങ്ങിയ സെഷനുകളും പരിശീലനവും നടന്നു.

Published

|

Last Updated

 മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന മീഡിയ ശില്‍പശാലയില്‍ മുസ്തഫ പി എറക്കല്‍ സംസാരിക്കുന്നു

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റിന് കീഴില്‍ ഏകദിന മീഡിയ ശില്‍പശാല സംഘടിപ്പിച്ചു. വാര്‍ത്തയെഴുത്ത്, കണ്ടന്റ് റൈറ്റിംഗ്, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, പബ്ലിക് റിലേഷന്‍ ടെക്നിക്സ് തുടങ്ങിയ സെഷനുകളും പരിശീലനവും നടന്നു.

മാധ്യമപ്രവര്‍ത്തകന്‍ മുസ്്തഫ പി എറക്കല്‍, മുബശ്ശിര്‍ മുഹമ്മദ് നൂറാനി, അര്‍ശദ് നൂറാനി വളപുരം, മന്‍സൂര്‍ എ ഖാദിര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പ്രജീഷ്, ഇര്‍ശാദ് നൂറാനി, ഹസീബ് സഖാഫി സംസാരിച്ചു.