Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മണ്ഡലത്തില്‍ എത്തിയേക്കും; പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐയും ബിജെപിയും

രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.

Published

|

Last Updated

പാലക്കാട്| പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മണ്ഡലത്തില്‍ എത്തിയേക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പാലക്കാട് മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്ഐയും ബിജെപിയും വനിതകളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കുമെന്നാണ് വിവരം. പാലക്കാട് മണ്ഡലത്തില്‍ എത്തി ചില സ്വകാര്യ ചടങ്ങുകളില്‍ ആദ്യം സജീവമാകാനാണ് രാഹുല്‍ ആലോചിക്കുന്നത്. അതേസമയം രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.

രാഹുലിനെതിരെ തേര്‍ഡ് പാര്‍ട്ടി പരാതികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അതിനാല്‍ രാഹുല്‍ നിയമ സഭയിലെത്തുന്നതിനും മണ്ഡലത്തില്‍ സജീവമാകുന്നതിനും തടസ്സമില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. വി കെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

 

Latest