Connect with us

Kerala

രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂവെന്ന് കെ. സുരേന്ദ്രന്‍

യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| യോഗിയ്ക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചാരണത്തിനുള്ള തിരിച്ചടി കൂടിയാണ് യുപിയിലെ ബിജെപിയുടെ ചരിത്ര വിജയമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരള മോഡല്‍ യുപിക്കാര്‍ മാതൃകയാക്കണമെന്ന പിണറായിയുടെ ആവശ്യം ഉത്തരപ്രദേശുകാര്‍ ചവറ്റുകൊട്ടയിലെറിഞ്ഞു. യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു

അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയം കേരളത്തിലും അവരുടെ പതനത്തിന്റെ ആക്കം കൂട്ടും. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് നിഷ്‌കാസനം ചെയ്യപ്പെടുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂ. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.