Connect with us

Kerala

'കോണ്‍ഗ്രസിന്റെ രക്ഷക്കും രാജ്യത്തിന്റെ നന്മക്കും ശശി തരൂര്‍ വരട്ടെ'; പാലായില്‍ തരൂരിനെ പിന്തുണച്ച് ഫ്‌ളക്‌സ്

ആരുടെയും പേരിലല്ല പോസ്റ്റര്‍

Published

|

Last Updated

കോട്ടയം |  കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിനെതിരെ രമേശ് ചെന്നിത്തലയടക്കമുള്ള കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തനം തുടരവെ പാലായില്‍ ശശി തരൂരിന് അനുകൂലമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിന്റെ രക്ഷക്കും രാജ്യത്തിന്റെ നന്മക്കും ശശി തരൂര്‍ വരട്ടെ എന്ന വാചകമടങ്ങിയ ഫ്‌ളക്‌സ ആണ് പാലാ കൊട്ടാരമറ്റത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരുടെയും പേരിലല്ല പോസ്റ്റര്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന തരത്തിലാണ് ശശി തരൂരിനെതിരെ മുതിര്‍ന്ന നേതാക്കള്‍ പ്രചരണം നടത്തുന്നത്.എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ പോലും പിന്തുണ നേടാന്‍ ശശി തരൂരിന് കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കായി നാല് സംസ്ഥാനങ്ങളില്‍ പ്രചരണത്തിനിറങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് തരൂരിനെ അനുകൂലിച്ച് ഫ്‌ളക്‌സ് ഇറങ്ങിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ ഒടുവില്‍ നിലപാട് മാറ്റിയത് ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് അറിയുന്നത്.

 

Latest