Connect with us

Kerala

'വളഞ്ഞിട്ടടിച്ചോളൂ.....പക്ഷേ സംഘ്പരിവാറിനു മുമ്പില്‍ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും': മുഹമ്മദ് റിയാസ്

സി എം ആര്‍ എല്‍ എക്സാലോജിക് ഇടപാട് കേസിലെ ഇ ഡി നടപടികളെ ശക്തമായി നേരിടുമെന്ന് വ്യക്തമാക്കി റിയാസിന്റെ എഫ് ബി പോസ്റ്റ്.

Published

|

Last Updated

കോഴിക്കോട് | സി എം ആര്‍ എല്‍ എക്സാലോജിക് ഇടപാട് കേസിലെ ഇ ഡി റെയ്ഡിനെതിരെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇ ഡി നടപടികളെ ശക്തമായി നേരിടുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള കുറിപ്പ് റിയാസ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പില്‍ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് എഫ് ബിയില്‍ കുറിച്ചിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഉള്‍പ്പെടെ (ഇ ഡി) ഇന്ന് റെയ്ഡ് നടത്തിയിരുന്നു. പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും കൊച്ചി സി എം എല്‍ ആര്‍ ഓഫീസിലും മറ്റുമാണ് റെയ്ഡ് നടത്തിയത്.

സി എം ആര്‍ എല്‍ എം ഡി. ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും റെയ്ഡ് നടന്നു. തിരുവനന്തപുരത്തിനു പുറമെ, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും കേന്ദ്ര ഏജന്‍സി പരിശോധന നടത്തി.

 

Latest