National
പ്രണയപ്പകയിൽ യുവതിയെ കുത്തികൊലപ്പെടുത്തി മുൻ കാമുകൻ; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ
പഞ്ചാബിലെ മൊഹാലിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്.
ചണ്ഡീഗഢ്| പഞ്ചാബിലെ മൊഹാലിയില്‍ പ്രണയം തകര്‍ന്ന കാരണത്താല്‍ യുവതിയെ കുത്തി കൊലപ്പെടുത്തി യുവാവ്. പട്യാല സ്വദേശിനിയായ 30കാരി ഡിംപിളാണ് കൊല്ലപ്പെട്ടത്. 20 തവണയിലധികം തവണ കുത്തി പരുക്കേപ്പിച്ചാണ് യുവാവ് കാമുകിയെ കൊന്നത്. ഹര്‍വീന്ദര്‍ (39)ആണ് കേസിലെ പ്രതി. കൊലപാതക ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്.
പഞ്ചാബിലെ മൊഹാലിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. ഓഫീസ് സമയത്താണ് യുവതിയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൊലപാതത്തിന് മുന്‍പ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പ്രകോപിതനായ യുവാവ് കൈയ്യില്‍ കരുത്തിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഓഫീസിലെ സിസിടിവി ക്യാമറയില്‍ കൊലപാതകം വ്യക്തമാണ്. ഓഫീസിലെ മറ്റ് ജീവനക്കാര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Content Highlights:
A 30-year-old woman named Dimple was stabbed over 20 times and killed by her former partner Harvinder at a private company in Mohali, Punjab. The brutal attack took place during office hours following a heated argument between the two and was captured on CCTV. The accused attempted suicide after committing the murder and is currently under police custody.







