Connect with us

indian olympic association

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി ടി ഉഷയും

സഹ അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.

Published

|

Last Updated

കോഴിക്കോട് | ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ (ഐ ഒ എ) പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പി ടി ഉഷ എം പി. സഹ അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പി ടി ഉഷ പറഞ്ഞു. നിലവിൽ ഉഷ അത്ലറ്റിക്സ് സ്കൂൾ നടത്തുന്ന അവർ രാജ്യസഭാ അംഗമാണ്. ബി ജെ പിയാണ് അവരെ നോമിനേറ്റ് ചെയ്തത്.