Connect with us

National

കായിക താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് പി.ടി ഉഷ

സമരക്കാര്‍ക്ക് നീതി ഉറപ്പാക്കുമെന്നും പി.ടി ഉഷ.

Published

|

Last Updated

ന്യൂഡല്‍ഹി| ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടുള്ള സമരത്തിന് പി.ടി ഉഷ പിന്തുണ അറിയിച്ചെന്ന് ഗുസ്തി താരങ്ങള്‍. സമരക്കാര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചെന്നും താരങ്ങള്‍ പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ ജയിലില്‍ പോകും വരെ സമരം തുടരാന്‍ തന്നെയാണ് താരങ്ങളുടെ തീരുമാനം.ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന കായിക താരങ്ങളെ പി.ടി ഉഷ ഇന്നാണ് സന്ദര്‍ശിച്ചത്. എന്നാല്‍ താരങ്ങളെ കണ്ട് മടങ്ങവെ ഉഷയെ സമരാനുകൂലി തടഞ്ഞു. സമരക്കാരെ സന്ദര്‍ശിക്കാന്‍ എന്ത് കൊണ്ട് വൈകിയെന്ന് ചോദിച്ചായിരുന്നു ഉഷയെ തടഞ്ഞത്.

കഴിഞ്ഞദിവസം അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷ കൂടിയായ പി.ടി ഉഷ രംഗത്തെത്തിയിരുന്നു. തെരുവില്‍ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു ഉഷയുടെ പ്രതികരണം.