Kerala
ഗുസ്തി താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി പി.ടി ഉഷ
ഇതിനൊക്കെ എന്ത് പറയാനാ എന്നും ആരെയും താന്‍ വിശ്വസിക്കില്ല എന്നുമായിരുന്നു പിടി ഉഷയുടെ പ്രതികരണം.
തിരുവനന്തപുരം| ഗുസ്തി താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ. ഇതിനൊക്കെ എന്ത് പറയാനാ എന്നും ആരെയും താന്‍ വിശ്വസിക്കില്ല എന്നുമായിരുന്നു പിടി ഉഷയുടെ പ്രതികരണം.
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ആരോപണത്തില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിടി ഉഷ വിമര്‍ശിച്ചിരുന്നു.
തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.







