National
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ എസ് എസിനെക്കുറിച്ച് പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
രാഷ്ട്ര നീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദ് പ്രഖ്യാപിച്ചിരുന്നു

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ എസ് എസിനെക്കുറിച്ച് പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ആര്‍ എസ് എസിന്റെ ഉത്ഭവം, ചരിത്രം, തത്ത്വചിന്ത, സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവന എന്നിവ സ്‌കൂളുകളില്‍ പഠിപ്പിക്കുകയാണ് ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി രാഷ്ട്ര നീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദ് പ്രഖ്യാപിച്ചിരുന്നു.
ആര്‍ എസ് എസിനെക്കുറിച്ച് പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഡല്‍ഹി വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എസ് എഫ് ഐ അറിയിച്ചു. സര്‍ക്കാര്‍ നീക്കം ഇന്ത്യക്കെതിരെയുള്ള വെല്ലുവിളിയാണന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും എസ് എഫ് ഐ വ്യക്തമാക്കി.
സര്‍ക്കാര്‍ നീക്കം പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരാണ് ആര്‍ എസ് എസ് നേതാക്കളെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുടെയും ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ സംഭാവനകളും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനായി എസ് സി ഇ ആര്‍ ടി അധ്യാപക മാനുവലുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും പരിശീലന സെഷനുകള്‍ നടക്കുന്നെന്നുമാണ് റിപ്പോര്‍ട്ട്.