Connect with us

Kerala

കൊയിലാണ്ടിയില്‍ വ്യാപാരിക്ക് നേരെ സമരാനുകൂലികളുടെ നായ്ക്കുരണ പൊടി ആക്രമണം

മലപ്പുറം തിരൂരില്‍ ഓട്ടോ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു

Published

|

Last Updated

കോഴിക്കോട് |  പൊതുപണിമുടക്കിനിടെ കൊയിലാണ്ടിയില്‍ കട തുറന്ന വ്യാപാരിക്ക് നേരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റുകൂടിയായ കെ പി ശ്രീധരന് നേരെയാണ് സമരാനുകൂലികള്‍ എന്ന് പറയപ്പെടുന്നവര്‍ അക്രമം നടത്തിയത്. ശ്രീധരന് ദേഹത്ത് സമരാനുകൂലികള്‍ നായ്ക്കുരണ പൊടി വിതറി. തുടര്‍ന്ന് ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മലപ്പുറം തിരൂരില്‍ ഓട്ടോ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. തിരൂര്‍ സ്വദേശി യാസറിനാണ് മര്‍ദനമേറ്റത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധിതനായ സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിലെത്തിയ തന്നെ ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറയുന്നു.